Announcement: Union and Arts Club Inauguration cum Ethnic Day Celebration

പ്രിയ വിദ്യാർത്ഥിസുഹൃത്തുക്കളെ;

എസ്ബി കോളേജ് യൂണിയന്റെയും ആർട്‌സ് ക്ലബ്ബിന്റെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗികകമായ ഉദ്ഘാടനം ഉടൻ നടത്തപ്പെടുന്നതാണ്... അതിനോടനുബന്ധിച്ച് നഷ്ടപ്പെട്ടു പോയ ഓണത്തിന്റെ ഓർമ്മകളെ തിരികെയെടുക്കാനായി *Ethnic Day* ആഘോഷങ്ങളും സംഘടിപ്പിക്കാൻ യൂണിയൻ താല്പര്യപ്പെടുന്നു... ആയതിനാൽ ഓണാഘോഷങ്ങൾക്കായി വിദ്യാർത്ഥികൾ തയാറാക്കിയ ക്ലാസ് യൂണിഫോം അന്നേ ദിനം ധരിച്ച് ഓണാഘോഷത്തിന്റെ തനിയാവർത്തനം സാധ്യമാക്കാൻ എല്ലാ വിദ്യാർത്ഥിസുഹൃത്തുക്കളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

ഉദ്ഘാടന ദിവസം ഉച്ചകഴിഞ്ഞ് നടത്തപ്പെടേണ്ട വിദ്യാർത്ഥികളുടെ കലാപരിപാടികൾക്കായുള്ള എൻട്രികൾ ക്ഷണിക്കുകയാണ്... കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നവർ തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മുമ്പായി യൂണിയൻ ഓഫീസുമായി ബന്ധപ്പെടുക... പരിപാടികളുടെ സ്ക്രീനിംഗ് 26-9-2018 ( ബുധനാഴ്ച്ച ) നടത്തപ്പെടുന്നതാണ്... എല്ലാ വിദ്യാർത്ഥിസുഹൃത്തുക്കളും ഇതൊരറിയിപ്പായി സ്വീകരിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

ജോസഫ് മാത്യു
【 യൂണിയൻ ചെയർമാൻ 】

Comments

Popular Posts