ജ്വാല' 18



         പ്രാദേശീകാനുഭവങ്ങളെ അടയാളപ്പെടുത്താൻ തുടങ്ങിയ മലയാള ചലച്ചിത്രലോകത്ത് അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ജനഹൃദയം കീഴടക്കിയ കഥാപാത്രമാണ് പെപ്പെ .ഈ കഥാപാത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ആന്റണി വർഗീസിനുള്ള എസ്.ബിയുടെ സ്വീകരണം പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധം ആരവത്തോടെയായിരുന്നു. സ്ക്രീനിൽ കണ്ട മുഖം നേരിൽ കണ്ടപ്പോൾ ആന്റണി വർഗീസ് എന്ന വ്യക്തിത്വത്തിന്റെ നിഷ്കളങ്കതയും യുവത്വത്തിന്റെ ഊർജ്ജവും വിദ്യാർത്ഥികൾ കണ്ടറിഞ്ഞു.വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കുള്ള ലളിതമായ മറുപടിയും നർമ്മം കലർന്ന സംഭാഷണങ്ങളും പെപ്പെയെ കൂടുതൽ സ്വീകാര്യനാക്കി.
         ഉച്ചകഴിഞ്ഞ് കാവുകാട്ടുഹാളിൽ അരങ്ങേറിയ നൃത്തസംഗീത വിസ്മയങ്ങൾ ഈ വർഷത്തെ ആഘോഷങ്ങളുടെയെല്ലാം മുന്നോടിയെന്നവണ്ണം യുവഹൃദയങ്ങളെ ഇളക്കിമറിച്ചു. ഒന്നിനു പിന്നാലെ ഒന്നായി വന്ന മുപ്പതിലേറെ പരിപാടികളും വിദ്യാർത്ഥികളുടെ മനസിൽ മായാത്ത വർണ്ണങ്ങളായി എന്നും അവശേഷിക്കും.
         വരാനിരിക്കുന്ന വസന്ത കാലത്തിന്റെ തുടക്കമായി ഉദ്ഘാടനം ചെയ്യപ്പെട്ട എസ്.ബിയുടെ പുതിയ യൂണിയൻ ഇനിയും വിദ്യാർത്ഥിമനസുകളെ തൃപ്തിപ്പെടുത്തുന്ന പുതിയ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാർത്ഥിപക്ഷത്തുനിന്ന് ചിന്തിക്കുകയും വിദ്യാർത്ഥികൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പുതിയ യൂണിയന് ജ്വാല' 18 ഒരു തുടക്കം തന്നെയാണ്.
ചങ്ങനാശ്ശേരി എസ്.ബി.കോളേജിന്റെ മനസുകൾ ജ്വലിച്ചുയർന്ന ദിവസമായിരുന്നു 2018 സെപ്റ്റംബർ 29.നിരവധി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന എസ്.ബിയുടെ കാവുകാട്ട് ഹാൾ മനസറിഞ്ഞ് നിറയുന്ന ചില ദിനങ്ങളുണ്ട്. അവ സമ്മാനിക്കുന്നത് ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കലാലയ യൂണിയനാണ്. സെപ്റ്റംബർ മാസം തിരഞ്ഞെടുക്കപ്പെട്ട എസ്.ബിയുടെ പുതിയ യൂണിയന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരം ശ്രീ.ആന്റണി വർഗീസ് എന്ന പെപ്പെ നിർവഹിച്ചു.  ജ്വാല' 18 വിദ്യാർത്ഥികളുടെ ഇടയിൽ കത്തിപ്പടരുന്നതിന്റെചൂട് കാവുകാട്ടുഹാളിലെ ഓരോ കയ്യടികളിൽനിന്നും ആർപ്പുവിളികളിൽ നിന്നും അനുഭവിച്ചറിയാൻ സാധിക്കുമായിരുന്നു.

Comments